ദലിത്ചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ സണ്ണി എം  കപിക്കാട് വൈക്കത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യത. സ്ഥാനാർഥിയാകുമെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും യുഡിഎഫുമായി സഹകരിക്കുന്നതിൽ കുഴപ്പമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി എം കപിക്കാട്  പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞ വിസ്മയങ്ങളിൽ  സണ്ണി എം കപിക്കാടും ഉൾപ്പെടുമോ? ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായി വിവിധ തലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന 62 കാരനാണ് സണ്ണി എം. കപിക്കാട്. വൈക്കം കല്ലറ കപിക്കാട് സ്വദേശി സണ്ണിയും മൽസരത്തിനിറങ്ങിയാൽ പല മണ്ഡലങ്ങളിലും ദലിത് പിന്നാക്ക വോട്ടുകളുടെ സമാഹരണം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 

സ്ഥാനാർഥിത്വം ചർച്ചയായതോടെ സമൂഹമാധ്യമങ്ങളിൽ സണ്ണി എം കപിക്കാടിനെ അനുകൂലിക്കുന്നവർ ഏറെയാണ്. ഇടത് സൈബറിടങ്ങളിലൂടെ രൂക്ഷമായ എതിർപ്പും കാണാം. ദശാബ്ദങ്ങളായി എൽഡിഎഫിനൊപ്പമുള്ള മണ്ഡലമാണ്  വൈക്കം.

ENGLISH SUMMARY:

Sunny M Kapikkad is potentially running as an independent UDF candidate in Vaikom. The Dalit thinker's possible candidacy has sparked discussions and reactions across social media platforms.