കോട്ടയം വൈക്കം വാഴമന റോഡിൽ തെരുവ് നായ്ക്കളുടെ ആക്രമണം പതിവാകുന്നു. പേവിഷബാധയുള്ള നായ എട്ട് പശുക്കളെയും നിരവധി തെരുനായ്ക്കളെയും ആക്രമിച്ചിരുന്നു. കടിയേറ്റ രണ്ട് പശുക്കൾ ചത്തതോടെ നാട്ടുകാർ ഭീതിയിലാണ്. വൈക്കം നഗരസഭയിലെ ആറാട്ടുകുളങ്ങര, ചാലപ്പറമ്പ്, കൊപ്പറമ്പ് പ്രദേശങ്ങളിലും ഉദയനാപുരം പഞ്ചായത്തിലെ കൊടിയാട് പ്രദേശത്തുമാണ് പേപ്പട്ടിയുടെ ആക്രമണം.
വളർത്തു നായ്ക്കളെയും റോഡിലൂടെ പോയവരെ ആക്രമിച്ചു. മൂന്നാഴ്ചമുമ്പ് കടിയേറ്റ കട്ടപ്പുറത്ത് ആശയുടെ പശുക്കളാണ് ചത്തത്. മുട്ടിയത്തറ സുകുമാരിയുടെ പശുകിടാവിനും ഒരു പശുവിനും നായയുടെ കടിയേറ്റിരുന്നു.
പേവിഷബാധ ലക്ഷണം കാണിച്ച ആക്രമകാരിയായ നായ ചത്തിരുന്നു. ഇതിനിടെയാണ് രണ്ട് പശുക്കളും ചത്തത്. ഒരു പശു ഗുരുതരാവസ്ഥയിലുമാണ്. കടിയേറ്റ തെരുനായ്ക്കൾ പ്രദേശത്ത് അലയുന്നതും നാട്ടുകാർക്ക് ഭീതിയായി.