TOPICS COVERED

കോട്ടയം വൈക്കത്ത്  വേമ്പനാട്ട് കായലിന് കുറുകെ നീന്തിക്കയറി ഇരട്ട സഹോദരിമാർ. കുലശേഖരമംഗലം സ്വദേശി ഹരീഷിന്‍റെയും അനുവിന്‍റേയും മക്കളായ  നൈവേദ്യയും നിഹാരികയുമാണ് കുറഞ്ഞ സമയത്തിനുള്ളിൽ നീന്തിയത്. 

സ്കൂൾ അവധിക്കാലത്ത് തുടങ്ങിയ നീന്തൽ പരിശീലനം. യുകെജി വിദ്യാർഥികളായ നൈവേദ്യയും നിഹാരികയും വേമ്പനാട്ടുകായലിൽ അത്ഭുതം സൃഷ്ടിച്ചു. ഒരു മണിക്കൂർ നാൽപത്തിയാറ് മിനുട്ടിലാണ് വേമ്പനാട്ടുകായലിന് കുറുകെ നിത്തിയത്. ചേർത്തല കൂമ്പേൽകടവിൽ നിന്ന് വൈക്കം കായലോര ബീച്ച് വരെയുള്ള ആറ് കിലോമീറ്റർ ദൂരമാണ് നീന്തിക്കടന്നത്. നീന്തിയെത്തിയ ഇവരെ ആഘോഷ പൂർവം നാട് വരവേറ്റു. 

അർജ്ജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ചായിരുന്നു നാടിന്‍റെ ആഘോഷം. ജനപ്രതിനിധികളുംഎത്തിയിരുന്നു. വെള്ളൂർ ബാവൻസ് സ്കൂളിലെ യു കെ ജി വിദ്യാർഥികളാണ് അഞ്ച് വയസുകാരായ നൈവേദ്യയും നിഹാരികയും. ബിജു തങ്കപ്പനാണ് നീന്തൽ പരിശീലകൻ