അര്‍ബുദത്തെ കീഴ്പ്പെടുത്തി മറ്റുളളവര്‍ക്ക് പ്രചോദനമായി റീല്‍സിലൂടെ താരമായ കോട്ടയത്തെ ആശാ ജോസും തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. കറുകച്ചാല്‍ സ്വദേശിയായ ആശാ ജോസ് വാഴൂര്‍ ബ്ളോക് പഞ്ചായത്തിലേക്കാണ് മല്‍സരിക്കുന്നത്. 

ചിരിപ്പിച്ചും ചിന്തിപ്പിച്ചും റീല്‍സിലൂടെ താരമായ ആശാ ജോസ് റിയലായി സ്ഥാനാര്‍ഥിയാണ്. കാന്‍സര്‍ രോഗത്തെ തോല്‍പ്പിച്ച ആശ മറ്റുളളവര്‍ക്ക് മാനസിക പിന്തുണ നല്‍കാനാണ് റീല്‍സുകള്‍ ചെയ്തു തുടങ്ങിയത്. ഇപ്പോള്‍ വോട്ടര്‍മാരിലും ആശ ചിരിമുഖമാണ്. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വാഴൂര്‍ ബ്ളോക്ക് പ‍ഞ്ചായത്ത് കൂത്രപ്പളളി ഡിവിഷനിലാണ് ആശാ ജോസ് വോട്ടുതേടുന്നത് . 2015 ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്. അധ്യാപികയായിരുന്ന ആശ നൃത്തം അഭിനയം  വയലില്‍, ഡ്രൈവിങ് പരിശീലനം എന്നിവയിലൊക്കെ തിളങ്ങി. 

ENGLISH SUMMARY:

Asha Jose is a cancer survivor and reels star contesting in the Kottayam local body election. She inspires others through her reels and is now an LDF candidate for Vazhoor Block Panchayat.