pala-st-thomas-college

TOPICS COVERED

വിജ്ഞാനശോഭയില്‍ എഴുപത്തിയഞ്ചിന്‍റെ നിറവിലാണ് കോട്ടയം പാലാ സെന്‍റ് തോമസ് കോളജ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേള‌നം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സ്വീകരിക്കാന്‍ ഒരുക്കം പൂര്‍ത്തിയായി . വിജ്ഞാനികളും സന്മാർഗ്ഗനിഷ്ഠരുമായ തലമുറയെ സൃഷ്ടിക്കാന്‍ മീനച്ചിൽ ദേശത്തിന് സിറോ മലബാര്‍ സഭ സമ്മാനിച്ചതാണ് സെന്‍റ് തോമസ് കോളജ്. 

പാലാ രൂപതയിലെ മെത്രാന്മാരും വൈദികരും ദീര്‍ഘവീക്ഷണത്തോടെ കോളജിനെ നയിച്ചപ്പോള്‍ അഭിമാനാര്‍ഹമായ നിലയിലെത്തി. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ഭരണാധികാരികൾ, ശാസ്ത്രജ്ഞർ, വൈസ് ചാൻസിലർമാർ, സാഹിത്യകാരന്മാർ, കായികപ്രതിഭകള്‍ ഇങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ചവരെ വാര്‍ത്തെടുത്ത കലാലയം. പ്ളാറ്റിനം ജൂബിലി ആഘോഘത്തിന്‍റെ സമാപനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു  എത്തുന്നതും ചരിത്രം. 1976 ഫെബ്രുവരി 12 ന് നടന്ന രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു

ഓട്ടോണമസ് പദവി കരസ്ഥമാക്കി. നാക് സമിതിയുടെ എ പ്ള്സ് പ്ളസ് അംഗീകാരവും നേടിയതും നേട്ടം.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, പാലാ രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെയുളളവര്‍ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കും.

ENGLISH SUMMARY:

St. Thomas College Pala is celebrating its Platinum Jubilee. The college is set to conclude its Platinum Jubilee celebrations with the visit of President Droupadi Murmu.