കോട്ടയം പൊൻകുന്നത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനഷ്ടം. ചിറക്കടവ് പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. മുപ്പതിലധികം വീടുകൾക്കും കൃഷിനാശവും ഉണ്ടായി.
ചിറക്കടവ് പഞ്ചായത്തിലെ ആറ് , ഏഴ് വാർഡുകളിലായി മുപ്പതോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധം പൂർണതോതിൽ പുന:സ്ഥാപിച്ച് വരാൻ ദിവസങ്ങൾ വേണ്ടിവരും. മരങ്ങൾ വീണും , കാറ്റിൽ മേൽക്കൂരയിലെ ഷീറ്റുകളും, ഓടുകളും തകർന്നുമാണ് നാശനഷ്ടമുണ്ടായത്.. ആറാം വാർഡിലാണ് ഏറ്റവും അധികം നാശനഷ്ടം. ഇവിടെ മാത്രം ഇരുപതോളം വീടുകൾക്ക് കേടുപാടുണ്ടായി.
മരങ്ങൾ വീണ് വീടുകൾ തകർന്നപ്പോൾ അത്ഭുതകരമായാണ് ആളുകൾ രക്ഷപ്പെട്ടത്. മണക്കാട്ട് ദേവീക്ഷേത്രത്തിന് മുകൾവശത്തായുള്ള താമസക്കാർക്ക് വ്യാപക നഷ്ടമുണ്ടായി.മരങ്ങൾ മുറിച്ചുമാറ്റി പ്രദേശത്ത് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കും.
സ്പെഷൽ വില്ലേജോഫീസർ എം കെ.കെ ഷൈനിൻ്റെ നേതൃത്വത്തിൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നാശനഷ്ടങ്ങളുടെ കണക്കെടുത്തു