ആരു ഭരിക്കുമെന്ന് ഈഴവർ തീരുമാനിക്കുമെന്നും സമുദായംഗങ്ങൾ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നേടിയെടുക്കണമെന്നും ആഹ്വാനം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിശ്വസിക്കുന്ന പാർട്ടികളിൽ നിന്നുകൊണ്ട് അധികാരത്തിലെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് എസ്എൻഡിപി യോഗം നേതൃ സംഗമത്തിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്ന് സമുദായ അംഗങ്ങളെ ബോധ്യപ്പെടുത്തിയത്. പ്രാതിനിധ്യം ഉറപ്പാക്കി വിശ്വസിക്കുന്ന പാർട്ടികളിൽ നിന്നുകൊണ്ട് സീറ്റുകൾ നേടിയെടുക്കണം,ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കുകയും അധികാര സ്ഥാനങ്ങളിലെത്തുകയും വേണം.ഒരു കാര്യം കൂടി ഓർമിപ്പിച്ചാണ് വെള്ളാപ്പള്ളി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. കോട്ടയം യൂണിയനിലെ മൂവായിരത്തിലധികം ശാഖാ പ്രതിനിധികൾ നേതൃ സംഗമത്തിൽ പങ്കെടുത്തു.