കോട്ടയം കടുത്തുരുത്തി മുളക്കുളത്ത് സ്വകാര്യസ്ഥലത്ത് തള്ളിയ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി വൈകുന്നു. വിവിധ ജില്ലകളിൽ നിന്ന് കോഴി അവശിഷ്ടങ്ങൾ ഉൾപ്പെടെ എത്തിച്ച് വേർതിരിക്കുന്ന കേന്ദ്രമാണ് അനധികൃതമായി പ്രവർത്തിച്ചത്.
റബ്ബർ തോട്ടത്തിനുള്ളിലെ മാലിന്യകേന്ദ്രത്തെക്കുറിച്ച് നാട്ടുകാർ അറിഞ്ഞത്. മുളക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉദയഗിരിക്ക് സമീപമാണ് രണ്ടു വർഷമായി കോഴിഫാം എന്ന രീതിയിൽ വിവിധ ജില്ലകളിൽ നിന്ന് ഇവിടേക്ക്
അറവുശാലകളിൽ നിന്നുള്ള മാലിന്യം എത്തിച്ചത്. തദ്ദേശ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പ്രദേശമാകെ വലിയ പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. കോഴിക്കടകളിലെ അവശിഷ്ടങ്ങളാണ് കൂടുതലും . പഞ്ചായത്ത് ഇടപെട്ട് സ്ഥാപനം അടപ്പിച്ചെങ്കിലും കെട്ടിക്കിടക്കുന്ന മാലിന്യം എങ്ങനെ നീക്കും എന്നതാണ് പ്രശ്നം. ഒരു മാസത്തിനുള്ളിൽ മാലിന്യം നീക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. മുട്ടുചിറ സ്വദേശിയുടെ സ്ഥലം വാടകയ്ക്കെടുത്ത് കൂത്താട്ടുകുളം സ്വദേശിയാണു മാലിന്യകേന്ദ്രം നടത്തിയിരുന്നത്.
മാലിന്യം തള്ളിയവർക്കെതിരെ പിഴ ചുമത്താനും പൊലീസ് കേസെടുക്കാനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ നിയോഗത്തിൽ തീരുമാനിച്ചിരുന്നു.