കാലവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ കോട്ടയം വൈക്കം നഗരസഭയിലെ പെരിഞ്ചിലയിൽ പത്തിലധികം വീടുകൾ വെള്ളക്കെട്ടിലായി. റോഡിന് കുറുകെ നഗരസഭ സ്ഥാപിച്ച പൈപ്പും വെള്ളം ഒഴുകുന്നയിടം നികത്തിയതുമാണ് നാട്ടുകാർക്ക് ദുരിതമായത്.
പെരിഞ്ചില മൂന്നാം വാർഡിലെ പ്രദീപന്‍റെ വീടിനന്‍റെ അവസ്ഥയാണിത്. മഴയുടെ തുടക്കത്തിൽ തന്നെ വീടിന്‍റെ പടിക്കെട്ടുവരെ മലിനജലം നിറഞ്ഞു. പ്രദേശത്തെ പത്തിലധികം കുടുംബങ്ങളാണ് ഇതുപോലെ ബുദ്ധിമുട്ടിലായത്. മുൻപ് പാടമായിരുന്ന പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് കുറുകെ നഗരസഭ സ്ഥാപിച്ച വലിയ കുഴലും തോട്ടിലേക്കുള്ള കാനയും നികത്തി സ്വകാര്യ വ്യക്തികൾ വഴി നിർമിച്ചതാണ് ദുരിതത്തിന് കാരണമെന്നാണ് പരാതി.
മഴ വെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാതെ വന്നതോടെ പ്രദേശത്തെ അംഗനവാടിയിലേക്കും റോഡിലും വെള്ളം നിറഞ്ഞ് തുടങ്ങി. പാടമായിരുന്ന പ്രദേശം വ്യാപകമായി മണ്ണിട്ട് നികത്തുന്നതായും പരാതിയുണ്ട്.