നെല്ല് സംഭരിക്കാന്‍ സമരം ചെയ്ത കര്‍ഷകര്‍ സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാനും ഇനി സമരം ചെയ്യണോ? കോട്ടയത്ത് രണ്ടു മാസം മുന്‍പ് സപ്ളൈക്കോ സംഭരിച്ച നെല്ലിന്‍റെ പണമാണ് കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കാത്തത്.
നൂറിലധികം കര്‍ഷകരാണ് സര്‍ക്കാര്‍ നല്‍കാനുളള പണത്തിനായി കാത്തിരിക്കുന്നത്. സപ്ളൈക്കോ നെല്ല് കൊണ്ടുപോയെങ്കിലും പണമില്ല. പാഡി പെയ്മെന്‍റ് രസീതുകള്‍ പാസാകാതെ കിടക്കുന്നു.. ബാങ്കുകളുമായുളള ധാരണപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. നെല്ലിന്‍റെ പണത്തിനായി ഇനി സമരം ചെയ്യേണ്ടുന്ന അവസ്ഥ.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ്. കഴിഞ്ഞവര്‍ഷം മുപ്പതിയിരം ക്വിന്‍റല്‍ വരെ വിളവു ലഭിച്ചയിടത്ത് ഇക്കുറി പതിനായിരത്തിന്‍റെ കുറവുണ്ട്. നെല്ല് സംഭരണത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് 1100 കോടി രൂപ കിട്ടാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം.