TAGS

തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും ചര്‍ച്ചയാവുകയാണ് കോട്ടയം നഗരത്തിലെ ആകാശപ്പാത. അശാസ്ത്രീയ നിര്‍മാണവും രാഷ്ട്രീയ ചേരിതിരിവും കാരണം ഇല്ലാതായ ആകാശപ്പാത വോട്ടുരാഷ്ട്രീയം കൂടിയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറയുന്നത്. 

പടവലപ്പന്തലുപോലെയുള്ള ആകാശപ്പാതയുടെ അസ്ഥികൂടം ഇപ്പോള്‍ കോട്ടയം നഗരത്തിന്‍റെ അടയാളമാണ്.  യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 2015  ഡിസംബര്‍ 22 ന് നിര്‍മാണം തുടങ്ങിയ പദ്ധതിയാണ് കഴിഞ്ഞ പത്തു വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലായത്. 

ഒരോ തിരഞ്ഞെടുപ്പുകാലത്തും ചര്‍ച്ചയാക്കാൻ രാഷ്ട്രീയനേതാക്കന്മാർക്ക് ആവേശമാണെങ്കിലും പദ്ധതി നടപ്പാക്കില്ല. അശാസ്ത്രീയ നിര്‍മാണം, ഉദ്യോഗസ്ഥരുടെ വിവിധങ്ങളായ റിപ്പോര്‍ട്ടുകള്‍, കോടതി ഇടപെടലുകള്‍, രാഷ്ട്രീയ ചേരിതിരിവ് ഇതെല്ലാം ആകാശപ്പാതയെ ഇല്ലാതാക്കി.  സര്‍ക്കാരിന്‍റെ വീഴ്ചയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

പദ്ധതി പൂര്‍ത്തിയാക്കാന്‍ പതിനെട്ടുകോടി രൂപ വേണമെന്നാണ് കഴിഞ്ഞവര്‍ഷം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും പുതിയരീതിയില്‍ പദ്ധതി നടപ്പാക്കുമെന്നുമാണ് എംഎല്‍എ പറയുന്നത്. 

ENGLISH SUMMARY:

The Kottayam skywalk, a symbol of political promises and unscientific construction, has resurfaced as a major election talking point in Kerala. Despite being abandoned for ten years due to various issues, leaders are once again vowing to complete the project if elected, highlighting the ongoing election narrative surrounding infrastructure development.