കോട്ടയം കുറുപ്പന്തറയില്‍ ഗ്രാമീണ ടൂറിസത്തിന്‍റെ ഭംഗി ആസ്വദിച്ച് ആയിരങ്ങള്‍. രുചിവൈവിധ്യങ്ങളും വിനോദ വിജ്ഞാന പരിപാടികളുമായി ഓമല്ലൂർഫുഡ് ഫെസ്റ്റാണ് നാടിന് ആഘോഷമാകുന്നത്.

കാടുപിടിച്ചുകിടന്ന കനാലരുകിനെ ഇങ്ങനെ മനോഹരമാക്കിയത് ഈ നാട്ടുകാരാണ്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കുറുപ്പന്തറയിലെ കനാലരുകിലാണ് നാടിന്‍റെ സമ്മർ ഗ്രീൻ ഓമല്ലൂർ ഫുഡ് ഫെസ്റ്റ്. കാടുപിടിച്ച പദ്ധതി പ്രദേശം നവീകരിക്കാൻ രൂപീകരിച്ച ഓമല്ലൂർ വീ-കാൻ സർവീസ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനാണ് ഫുഡ് ഫെസ്റ്റ് ഒരുക്കിയത്. കനാലിന്‍റെ ഒന്നര കിലോമീറ്റർ ഇരുവശവും മനോഹരമാക്കി, അതിൽ ഒരു ഭാഗത്താണ് ഫുഡ് ഫെസ്റ്റ്. 

രുചിയേറിയ ഭക്ഷണം മാത്രമല്ല കനാലിൽ ബോട്ട് യാത്രയുണ്ട്. ഒട്ടക സവാരിയും നടത്താം. കുട്ടികളുടെ പാർക്കും വിനോദ വിജ്ഞാന പരിപാടികളുമുണ്ട്. പാട്ടും വിനോദവും ഒക്കെയായി രുചി വൈവിധ്യങ്ങളുടെ പത്തോളം ഭക്ഷണശാലകളാണുളളത്.  പഞ്ചായത്തുകളുടെ സഹകരണത്തോടെ കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ഇരിപ്പിടങ്ങൾ തണൽ മരങ്ങൾ, എന്നിവയും സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Ohmalloor Food Fest is transforming Kuruppanthara into a vibrant rural tourism destination, attracting thousands with its culinary delights and entertaining programs. This initiative by the Ohmalloor V-Can Charitable Foundation has beautifully revitalized the canal banks, offering boat rides, camel rides, and family-friendly activities.