കോട്ടയം വൈക്കം നഗരത്തിൽ പടിഞ്ഞാറെ ക്ഷേത്ര ഗോപുരത്തിന് സമീപം റോഡിലെ കുഴികൾ അപകടത്തിനിടയാക്കുന്നു. പടിഞ്ഞാറെ നടയിൽ നിന്ന് തെക്കേ നടയിലേക്ക് തിരിയുന്ന രണ്ട് വളവുകളിലാണ് അപകടക്കുഴികള്‍ ഉളളത്.  

ആറ് മാസം മുൻപ് അറ്റകുറ്റപണി നടത്തിയതാണ്. ഇപ്പോൾ രണ്ടു മഴപെയ്തപ്പോഴേക്കും പാടെ തകർന്ന് തരിപ്പണമായി. ഇരുചക്ര വാഹനയാത്രക്കാർ വാരിക്കുഴികളില്‍ ചാടി അപകടത്തില്‍പ്പെടുകയാണ്. കുഴികളിൽ വീഴാതെ എതിർ ഭാഗത്തേക്ക് കയറി വരുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങളില്‍ തട്ടാതെ രക്ഷപെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. നടപ്പാതപോലും ഇല്ലാത്തതിനാല്‍ വാഹനങ്ങളെ പേടിച്ചാണ് കാല്‍നടയാത്രക്കാരും പോകുന്നത്.           

ജനപ്രതിനിധികളടക്കം ദിവസേന കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാനറോഡാണിത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

ENGLISH SUMMARY:

Vaikom road potholes are causing accidents in Kottayam. Urgent road repair is needed to ensure commuter safety and prevent further incidents.