ചരിത്രമെഴുതി പാലായിലെ അഭിഭാഷകർ. ബാർ അസോസിയേഷന്‍റെ ഭരണം പൂർണമായും വനിതകളെ ഏൽപ്പിച്ചാണ് പാലായിലെ അഭിഭാഷകർ ചരിത്രം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബാർ അസോസിയേഷന്റെ നിയന്ത്രണം വനിതകൾക്ക് മാത്രമാകുന്നത്.
ഭരണസമിതിയിലെ 15 അംഗങ്ങളും സ്ത്രീകൾ. ഇതാണ് പാലായിലെ പുതു ചരിത്രം. പ്രസിഡൻ്റ് സ്ഥാന ത്തേക്കുമാത്രമേ മത്സരം നടന്നുള്ളൂ. വനിതകൾ ഒരുമിച്ച് പാനൽ അവതരിപ്പിച്ചപ്പോൾ പുരുഷ അഭിഭാഷകരിൽ ബഹുഭൂരിപക്ഷവും പിന്തുണച്ചു. പ്രസിഡൻ്റ് ഒഴികെയുള്ള സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിരുന്ന പുരുഷ അഭിഭാഷകർ പിൻമാറി. വോട്ടിങ്ങിൽ 97 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അങ്ങനെ ഉഷാ മേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു.
ഭരണസമിതി പൂർണമായും വനിതകൾ നിയന്ത്രിക്കുന്നത് രാജ്യത്ത് തന്നെ ആദ്യമെന്ന് അസോസിയേഷൻ അവകാശപ്പെടുന്നു. 347 പേരാണ് അസോസിയേഷൻ അംഗങ്ങൾ . ഇതിൽ 73 പേർ മാത്രമാണ് വനിതകൾ.