TOPICS COVERED

വൈക്കം നഗരസഭയുടെ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകളെന്ന്  ഓഡിറ്റ് റിപ്പോട്ട്. നികുതി കണക്കാക്കുന്നതിലും ഈടാക്കുന്നതില്‍ പിഴവെന്നും നിര്‍മാണചട്ട അനുമതിയില്ലാതെ കെട്ടിടനിര്‍മാണം നടക്കുന്നുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ജനറൽ ഫണ്ടിൽ കൃത്യത ഇല്ല,നഗരസഭയുടെ ബാങ്ക് ഇടപാടിന്റെ രേഖകൾ പലതുമില്ല..കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയിൽ ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമാണ് ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നികുതി കണക്കാക്കുന്നതിലും ഈടാക്കുന്നതിലും വീഴ്ച. വസ്തുനികുതി, സേവന നികുതി കുടിശികയിൽ കൃത്യതയില്ല. സർക്കാരിനും മറ്റ് സ്ഥാപന ങ്ങൾക്കും നൽകാനുള്ള തുകക്ക് കൃത്യമായ റജിസ്റ്ററില്ല.. നഗരസഭാ പരിധിയിലെ സിനിമ തിയറ്റർ നിർമ്മാണം കെട്ടിട നിർമ്മാണചട്ട അനുമതി ഇല്ലാതെയാണ് നടത്തുന്നതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യ പെൻഷൻ ഫയലുകൾ ആധികാരികമല്ല.  ആശുപത്രി, സ്കൂളുകൾ, ടേക്ക് എ ബ്രേക്ക്, എന്ന് തുടങ്ങി ഡ്രയിനേജ് പദ്ധതികളുടെ പോലും നടത്തിപ്പ് ശരിയല്ല. അടുത്തിടെ പുറത്തിറങ്ങിയ 2023 - 24 കാലയളവിലെ  ഓഡിറ്റ് റിപ്പോർട്ടിലാണ് നഗരസഭയുടെ വീഴ്ചകൾ അക്കമിട്ട് പറഞ്ഞിരിക്കുന്നത്. വീഴ്ചകൾ  പഠിക്കുകയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും നഗരസഭാ ഭരണപക്ഷം അറിയിച്ചു 

ENGLISH SUMMARY:

The audit report on Vaikom Municipality reveals serious lapses, including mistakes in tax calculation and collection, along with ongoing unauthorized constructions without building permits. The findings raise concerns over poor administrative oversight and rule violations.