കെ.എം മാണിയുടെ ആറാം ചരമദിനത്തിൽ സ്മരണകൾ പുതുക്കി കേരള കോൺഗ്രസ് എം.. കേരള കോൺഗ്രസുകളുടെ കരുത്തായി മാറിയ തിരുനക്കര മൈതാനത്താണ് കേരള കോൺഗ്രസ് എം സ്മൃതി സംഗമം സംഘടിപ്പിച്ചത്.
കെ. എം മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ സ്നേഹവും കരുതലും ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞിട്ടുള്ളവരെല്ലാം സ്മരണകളുമായി തിരുനക്കര മൈതാനത്തേക്ക് എത്തി.. ആ രാഷ്ട്രീയ കരുത്തിന്റെ തണലിൽ പ്രവർത്തിച്ച പ്രവർത്തകരും ഓർമ്മകൾക്ക് മുന്നിൽ പൂക്കൾ അർപ്പിച്ചു.. കേരള കോൺഗ്രസ് എം ചെയർമാൻ എംജോസ് കെ മാണിയും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് സ്മൃതി സംഗമം തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. പിന്നാലെ പുഷ്പാർച്ചന .
രാഷ്ട്രീയ ശരികൾക്കെല്ലാം പ്രചോദനം കെഎം മാണി എന്ന് ജോസ് കെ മാണി ഓർമ്മകളുടെ കരുത്താണ് പൊതുപ്രവർത്തനത്തിന് പ്രചോദനമെന്ന് റോഷി അഗസ്റ്റിൻ. സിപിഎം ജില്ലാ സെക്രട്ടറി ടി എൻ രഘുനാഥനും സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനുവും പുഷ്പാർച്ചനയിൽ പങ്കുചേർന്നു .കെഎം മാണിയുടെ കല്ലറയിൽ നടന്ന പ്രാർത്ഥനകളില്‍ കുടുംബാംഗങ്ങളും മറ്റ് പൊതുപ്രവർത്തകരും പങ്കെടുത്തു