ലേലം ചെയ്ത വീടും സ്ഥലവും ഒഴിപ്പിക്കാൻ എത്തിയ സഹകരണ ബാങ്ക് ജീവനക്കാർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി കുടുംബം. വൈക്കം അർബൻ സഹകരണ ബാങ്ക് തലയോലപ്പറമ്പ് ശാഖയിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയ തലയോലപ്പറമ്പ് സ്വദേശി സുനിലും കുടുംബവുമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കോടതി ഉത്തരവുമായെത്തിയ ബാങ്ക് അധികൃതർ കതക് പൊളിച്ച് വീട് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആത്മഹത്യാ ഭീഷണി തുടർന്നതോടെ പിൻവാങ്ങി .
2011 ലാണ് സുനിൽ വൈക്കം അർബൻ സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തത്. പലിശയും കൂട്ടുപലിശയും ചേർത്ത് ഇപ്പോൾ തിരിച്ചടയ്ക്കേണ്ട തുക 23 ലക്ഷത്തി ഇരുപത്തിയാറായിരം രൂപാണ്. പണം അടയ്ക്കാതെ വന്നതോടെ 2013ൽ വിൽപ്പന നോട്ടീസ്. സുനിൽ വീടൊഴിയാതെ വന്നതോടെ കോടതി ഉത്തരവുമായി ബാങ്ക് അധികൃതർ ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി.