മാധ്യമലോകത്തെ പുത്തൻ രീതികൾ പരിചയപ്പെടുത്താൻ സ്വ.ലേ 24x7 പ്രദർശനവുമായി മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ. മാസ്ക്കോമിന്‍റെ ഇരുപത്തിമൂന്നാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം ഈരയിൽക്കടവിലുള്ള ക്യാംപസിലാണ് പ്രദർശനം.
ക്യാംപസിലെ വിദ്യാർഥികൾ തന്നെ തയ്യാറാക്കിയ മാഗസിനുകൾ, ഇൻസ്റ്റലേഷനുകൾ, കാർട്ടൂണുകൾ. അങ്ങനെ മാധ്യമ വിദ്യാർത്ഥികൾ കാണേണ്ടതും അറിയേണ്ടതുമായതെല്ലാം ഒരുക്കുകയാണ് മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികൾ. വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ ഡോക്യുമെന്ററുകൾ കാണാം, വിവിധയിനം ക്യാമറകളും മാധ്യമപ്രവർത്തനരംഗത്തെ എ ഐ കണ്ടെത്തലുകളും അടുത്തറിയാം.
സന്ദർശകർക്ക് വിദ്യാർത്ഥികൾ ഒരുക്കിയ ന്യൂസ് റൂമിൽ വാർത്ത അവതാരകരാകാം. ഒപ്പം പങ്കെടുക്കാൻ നിരവധി മത്സരയിനങ്ങളും വിനോദ പരിപാടികളും. വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് പ്രദർശനം കാണാനെത്തിയത്. പ്രവേശനം സൗജന്യമാണ്.