idukki

തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധനം നീട്ടിയതോടെ ഇടുക്കി ഹൈറേഞ്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. പൊതുമരാമത്ത് നിർമ്മാണങ്ങൾ ഉൾപ്പെടെ തടസപ്പെട്ടതോടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കരാറുകാരുടെ ആവശ്യം.

ക്വാറി ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് കഴിഞ്ഞ ജൂലൈയിൽ ഏർപ്പെടുത്തിയ നിരോധനം തമിഴ്നാട് വീണ്ടും നീട്ടിയതോടെയാണ് ഇടുക്കി ജില്ലയുടെ മലയോര മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. ഇതോടെ പഞ്ചായത്ത് റോഡുകളുടെ നിർമ്മാണം ഉൾപ്പെടെ തടസപ്പെട്ടു. പ്രതിസന്ധി മറി കടക്കാൻ മലയോരമേഖലയിലെ ക്വറികളുടെ നിയന്ത്രണം താൽക്കാലികമായെങ്കിലും പിൻവലിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.

നിലവിൽ മറ്റ് ജില്ലകളിൽ നിന്ന് ഇരട്ടി വില നൽകിയാണ് ക്വാറി ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുക, അനധികൃത ഖനനം തടയുക, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയാണ് തമിഴ്നാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രതിസന്ധിയിൽ ഉടൻതന്നെ ചർച്ച നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ENGLISH SUMMARY:

Idukki construction crisis has intensified after the extension of the Tamil Nadu quarry products export ban, severely affecting public works and local development projects. Contractors in the high-range region are urging the government to intervene urgently and lift local quarry restrictions to ensure material availability.