ഇടുക്കി പാമ്പനാറില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു. നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് നിലംപൊത്തിയത്. തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പാമ്പനാര്‍ സ്വദേശി ആഗ്നലിന്‍റെയാണ് കെട്ടിടം. നിര്‍മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദേശീയപാതയ്ക്ക് സമീപത്തുള്ള കെട്ടിടം ഒരു വര്‍ഷമായി നിര്‍മാണത്തിലിരിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്തതിലെ അപാകതയാകാം കെട്ടിടം തകരാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ENGLISH SUMMARY:
A massive five-storey under-construction building collapsed unexpectedly at Pambanar in the Idukki district. A catastrophic disaster was miraculously averted as there were no construction workers or laborers inside the structure at the time of the incident. The collapsed property reportedly belongs to a Pambanar local resident identified as Agnel. Preliminary assessments by local authorities suggest that severe structural flaws and substandard construction quality were the primary reasons behind the sudden collapse. Local administration and safety inspectors have initiated a formal inquiry into the operational oversight of the project to determine corporate accountability.