ഒരുകാലത്ത് ഇടുക്കിയിലെവിടെയും സജീവമായിരുന്നു എള്ള് കൃഷി. പക്ഷേ പതിയെ പതിയെ കർഷകർ മറ്റ് പല കൃഷികളിലേക്കും വഴിമാറി. എന്നാൽ ആധുനിക രീതിയിലുള്ള എള്ള് കൃഷിയിലൂടെ വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് തൊടുപുഴ കരിമണ്ണൂർ സ്വദേശികളായ ഷിബുവും റോയിയും.
കരിമണ്ണൂരിലെ ഒരേക്കർ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി തുടങ്ങിയത്. തുടക്കം മുതൽ പണിയെടുക്കാൻ സുഹൃത്തുക്കൾ ഇരുവരും ഒരുമിച്ച് നിന്നതോടെ മറ്റ് ചെലവുകളില്ല. എള്ള് കൃഷിയെ കുറിച്ച് പഠിക്കാൻ നിരവധിപേർ ഇവിടേക്ക് എത്തുന്നുണ്ട്. മികച്ച വിളവെടുപ്പ് ലഭിക്കുമെന്നതിനാൽ തൊടുപുഴ ആസ്ഥാനമായുള്ള കാർഷിക കൂട്ടായ്മ കാഡ്സ് എള്ള് കൃഷി ഏറ്റെടുത്തിരിക്കുകയാണ്.