TOPICS COVERED

നഷ്ടം മൂലം പശു വളർത്തലിൽ നിന്ന് കർഷകർ പിൻവാങ്ങുന്ന ഈ കാലത്ത് പാൽ ഉത്പാദനത്തിലൂടെ തുടർച്ചയായി വിജയം കൊയ്യുകയാണ് തൊടുപുഴ അമയപ്ര സ്വദേശി കെ ബി ഷൈൻ. സംസ്ഥാന സർക്കാരിന്റെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് രണ്ടാം തവണയും ഷൈനെ തേടിയെത്തിയിരിക്കുകയാണ്. എന്താണ് ഷൈന്റെ വിജയ രഹസ്യം കണ്ടുവരാം.

കഠിനാധ്വനത്തിനൊപ്പം ശാസ്ത്രീയമായ പരിപാലനം . പുല്ല് പാടേ ഒഴിവാക്കി കണ്ണാരപ്പോള തീറ്റയായി നൽകി പാൽ ഉത്പാദനം കൂട്ടിയ ഷൈൻ മാജിക് ഇന്ന് മറ്റ് ക്ഷീര കർഷകരും പിന്തുടരുകയാണ്. മുന്നുറിലധികം പശുക്കളാണ് ഷൈനിന്റെ ഫാമിലുള്ളത്  പാലിന്റെ വിലക്കുറവ് കർഷകർക്ക് തിരിച്ചടിയാകുമ്പോഴും കൃത്യമായ ആസുത്രണം കൊണ്ട് ഷൈൻ വെല്ലുവിളികളെ മറികടന്നു  2023 ലാണ് ആദ്യം ഷൈനെ തേടി സംസ്ഥാന സർക്കാരിന്റെ അംഗീകാരമെത്തിയത് 

ENGLISH SUMMARY:

Kerala dairy farming is experiencing success through innovative practices. KB Shine, a dairy farmer from Thodupuzha, has achieved continuous success in milk production, even winning the state's best dairy farmer award for the second time.