TAGS

സംസ്ഥാനത്തെ ആദ്യ ഗോത്ര വർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ പുതിയ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം തുടങ്ങി. ദേവികുളത്തെ ക്യാമ്പ് ഓഫീസിലായിരുന്നു ഇതുവരെ ഓഫീസിന്‍റെ പ്രവർത്തനം. സ്വന്തമായി പഞ്ചായത്ത് ഓഫീസ് കെട്ടിടം വേണമെന്ന ഇടമലക്കുടിയിലെ ഗോത്രവർഗ ജനതയുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.

ആനമുടി സംരക്ഷിത വനമേഖലയിലെ 24 സെറ്റിൽമെന്‍റുകളിലായി മുതുവാൻ വിഭാഗത്തിൽപ്പെട്ട ഗോത്രവർഗക്കാർ മാത്രമാണ് ഇടമലക്കുടിയിലുള്ളത്. മൂന്നാർ പഞ്ചായത്തിലെ ഒരു വാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010 നവംബർ ഒന്നിനാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായി പ്രഖ്യാപിച്ചത്. ഇവിടെ നിന്നും കിലോമീറ്ററുകൾ മാറി ദേവികുളത്തായിരുന്നു ഇതുവരെ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം. പുതിയ ഓഫീസ് വന്നതോടെ സേവനങ്ങൾക്കായി കാനനപാതകൾ താണ്ടി ദേവികുളത്തേക്ക് എത്തുന്ന ബുദ്ധിമുട്ട് ഒഴിവായ സന്തോഷത്തിലാണ് ഇടമലക്കുടിക്കാർ

വനിതകളടക്കം 13 ജീവനക്കാരാണ് പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്യുന്നത്. ഇവർക്കായി താമസസൗകര്യവും കാട്ടാന ശല്യം തടയാൻ ട്രഞ്ചും നിർമ്മിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The first tribal panchayat in the state, Idamalakkudi in Idukki, has begun operations in its new panchayat office. Until now, the office functioned from a camp office in Devikulam. With the establishment of its own panchayat office building, a long-standing demand of the tribal community in Idamalakkudi has finally been fulfilled