droupadi-murmu
  • രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര ദർശനം പ്രമാണിച്ച് നവംബർ 27ന് രാവിലെ 09.30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര ദർശനം പ്രമാണിച്ച് നവംബർ 27ന് രാവിലെ 09.30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

∙തൃശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വലിയ ഭാരവാഹനങ്ങൾ ആലുവ വഴി പോകേണ്ടതാണ്.

∙പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് കാലടി വഴി സഞ്ചരിച്ച് മരോട്ടിച്ചോട് ജംക്‌ഷനിൽ എത്തി ഇടതുവവശം തിരിഞ്ഞ് മഞ്ഞപ്ര റോഡ് വഴിയോ അല്ലെങ്കിൽ അങ്കമാലി ടി ബി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചന്ദ്രപുര നടുവട്ടം നീലീശ്വരം മലയാറ്റൂർ കോടനാട് പാലം വഴി പെരുമ്പാവൂർ പോകേണ്ടതാണ്.

∙മലയാറ്റൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേക്കാലടി ജംക്‌ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂർ , ചന്ദ്രപ്പുര വഴി അങ്കമാലിക്ക് പോകേണ്ടതാണ്

∙പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ വല്ലം ജംക്‌ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് പാറപ്പുറം വല്ലം കടവ് പാലം പുതിയേടം ജംക്‌ഷൻ ചൊവ്വര കൂടി ആലുവ അങ്കമാലിക്ക് പോകേണ്ടതാണ്

∙കോതമംഗലം, മുവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന വലിയ ഭാര വാഹനങ്ങൾ പെരുമ്പാവൂർ ആലുവ കെ.എസ്. ആർ.ടി.സി റോഡിലൂടെ സഞ്ചരിച്ച് ആലുവ അങ്കമാലിക്ക് പോകേണ്ടതാണ്

∙ചൊവ്വര കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ കാഞ്ഞൂർ ജംക്‌ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പുതിയേടം ജംക്‌ഷൻ ,പാറപ്പുറം വഴി പെരുമ്പാവൂർക്ക് പോകേണ്ടതാണ്

∙കാഞ്ഞൂർ ഭാഗത്തുനിന്ന് കാലടിയിലേക്കുള്ള ഗതാഗതം വി വി ഐ പി മൂവ്മെന്റ് കഴിയുന്നതുവരെ പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തി.

ENGLISH SUMMARY:

Traffic restrictions will be imposed in Kalady, Ernakulam, from 9:30 AM on November 27 due to President Droupadi Murmu's visit to the Adi Shankara Janmabhoomi Temple. Heavy and light vehicles will be diverted through alternative routes, including Aluva, Angamaly, Malayattoor and Perumbavoor. Traffic from Kanjoor to Kalady will remain completely restricted until the VVIP movement is completed. Commuters are advised to follow the traffic police instructions and use alternative routes.