എറണാകുളം പാറക്കടവ് മള്ളൂശേരി ഗവ. എൽപി സ്കൂളിൽ ഗ്ലാസ് റൂഫ് അടർന്നു വീണു ഒരാൾക്ക് പരുക്ക്. കൈയ്ക്ക് പരുക്കേറ്റ വാർഡ് മെമ്പർ മേരി റാഫേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്ലാസ് പാളി അടർന്നു വീഴുന്ന സമയം  കുട്ടികൾ പുറത്ത് ഇല്ലാതെയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

രാവിലെ 9.50 ഓടെയാണ് അപകടം. സ്കൂൾ വരാന്തയിൽ സ്ഥാപിച്ച  ഗ്ലാസ് റൂഫ് നിർമിച്ചത് ഒരാഴ്ച മുൻപാണ്. ഇതിന്റെ അശാസ്ത്രീയ നിർമാണത്തെപ്പറ്റി പരാതി ഉയർന്നത് പരിശോധിക്കാൻ എത്തിയതായിരുന്നു ആറാം വാർഡ് മെമ്പർ മേരി റാഫേൽ, പരിശോധിക്കുന്നതിനിടെ ദേഹത്തേക്ക് ഗ്ലാസ് റൂഫ് തകർന്നു വീഴുകയായിരുന്നു. 

നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അസംബ്ലിക്ക് തൊട്ടു മുൻപ് അപകടം ഉണ്ടായതു കൊണ്ടാണ് വൻ അപകടം ഒഴിവായത്. അങ്കമാലി പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തി.

ENGLISH SUMMARY:

Ernakulam school roof collapse where a ward member was injured due to poor construction. The timely absence of students outside prevented a major disaster at the Mallussery government school.