kakkanad-bus

ഇൻഫോപാർക്ക് ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തിന് ശേഷവും അതേ സ്ഥലത്തുകൂടി ചീറിപ്പായുകയാണ് ബസുകൾ. ബസുകൾക്ക് പ്രവേശനമില്ലാത്ത കുന്നുംപുറം റോഡും സ്വകാര്യ ബസുകൾക്ക് സ്വന്തം വഴിയാകുന്നു. കാക്കനാട്ടെ റോഡുകളിൽ ആരുടെ നിയമമാണ് നടപ്പാകുന്നത്? 

അപകടത്തിന് ശേഷമുള്ള ദിവസങ്ങളിലും മാറ്റമില്ല. ഇന്നും ഇതേ വഴികളിലൂടെ തടസ്സങ്ങളില്ലാതെ ചീറിപ്പായുകയാണ് ബസുകൾ. അതേ വേഗപ്പാച്ചിൽ തുടരുന്നു. പിന്നിൽ നിന്ന് ഏത് നിമിഷവും പാഞ്ഞെത്താവുന്ന വാഹനങ്ങൾ. ഭയത്തോടെ തിരിഞ്ഞുനോക്കിനോക്കി വേണം കാൽനടയാത്രക്കാർക്ക് ഇവിടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കാൻ. നിയമലംഘനങ്ങൾ ഇവിടെ മാത്രം ഒതുങ്ങുന്നില്ല. 

കാക്കനാട്ടെ കുന്നുംപുറം റോഡിൽ ബസുകൾക്ക് പ്രവേശനമില്ല. നിയന്ത്രണം മറികടന്ന് ഇതുവഴിയും ഇരമ്പിപ്പായുകയാണ് സ്വകാര്യ ബസുകൾ. അനധികൃത ഓട്ടം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ക്യാമറയിൽ പകർത്തി MVD-ക്ക് കൈമാറിയിട്ടും നടപടിയുണ്ടായില്ല. ബസുകളുടെ മത്സരയോട്ടത്തിന് പിന്നിൽ സമയക്രമം പാലിക്കാനുള്ള സമ്മർദമുണ്ടെന്നാണ് ബസുടമകളുടെ വാദം. ഈ സമ്മർദം പലപ്പോഴും ഡ്രൈവർമാരിലേക്കും എത്തുന്നു.

ENGLISH SUMMARY:

Private buses in Kakkanad continue their reckless over-speeding even a day after the tragic death of Infopark employee Akshara. Despite strict traffic prohibitions on the Kunnumpuram Road, private buses are blatantly violating rules and plying along the route without any checks. Although local residents' association office-bearers captured video evidence of these illegal trips and submitted it to the Motor Vehicles Department (MVD), no concrete action has been taken. While bus owners justify the competitive driving as pressure to adhere to tight schedules, pedestrians are left fearing for their lives on Kakkanad's roads.