പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് പണ്ടേ പറയുന്നതാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനും പ്രായം ഒരു തടസമല്ല. കൊച്ചിയില്‍ എഐ സാങ്കേതിക വിദ്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് പഠിക്കാനെത്തിയത് എണ്‍പത്തിയൊന്ന് പിന്നിട്ടവര്‍ ഉള്‍പ്പെടെയാണ്. 

ആനി ജി പീറ്ററിന് 81ന് വയസുണ്ട്. വീട്ടമ്മയാണ്. രണ്ടാം ബാല്യത്തിലും പഠനത്തിനായി മനസ് സദാ സജ്ജം. പുതിയ കാലത്ത് പുതിയ പാഠങ്ങള്‍. എഐ സാങ്കേതിക വിദ്യ വശത്താക്കാനുള്ള പരിശ്രമത്തിലാണ് ആനി. മലയാള മനോരമ തൊഴില്‍വീഥിയും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴയിലെ സഹൃദയ വെല്‍ഫെയര്‍ സര്‍വീസസും ചേര്‍ന്ന് നടത്തിയ എഐ ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം അറുപത് കഴിഞ്ഞവരായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മുന്നേറ്റ കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ അത് എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പഠനവിഷയം. 

പ്രായമോ, വിദ്യാഭ്യാസയോഗ്യതയോ മാനദണ്ഡമായിരുന്നില്ല. വീട്ടിലിരുന്നും വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയിലെ ഏറ്റവും മികച്ച ടൂളുകളും ഡിസൈനുകളും ക്യാംപെയ്നിങ് രീതികളും പരിചയപ്പെടുത്തി. പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുണ്ട്. ആദ്യം ബുക്ക് ചെയ്ത് 100 പേര്‍ക്ക് 6 മാസത്തെ തൊഴില്‍ വീഥിയും 2027ലെ തൊഴില്‍വീഥി ഡയറിയും സമ്മാനം.

ENGLISH SUMMARY:

Malayala Manorama Online News highlights an inspiring AI training workshop in Kochi where senior citizens, including an 81-year-old homemaker, successfully learned digital marketing techniques. This pioneering initiative proves that age is no barrier to mastering modern artificial intelligence tools for home-based income generation.