‘ദൈവകൃപ... ദൈവകൃപ മാത്രം’ എന്ന റവറന്റ് ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ പുസ്തകം പ്രകാശനം ചെയ്ത് നടൻ മമ്മൂട്ടി. കൊച്ചി ഏലൂരിൽ നടന്ന ചടങ്ങ് മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിയിൽ നിന്ന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ പുസ്തകം ഏറ്റുവാങ്ങി. തന്റെ ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയറിന്റെ നാഥനായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ പുസ്തകം പ്രകാശനം ചെയ്യേണ്ടത് തന്റെ കടമയാണെന്ന് മമ്മൂട്ടി പറഞ്ഞു. ചടങ്ങിൽ ഡോ. യുഹാനോൻ മാർ ദിയസ്കോറോസ്, ജേക്കബ് മണ്ണുമ്മൂട്, ഡോ. സിറിയക് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ENGLISH SUMMARY:
Actor Mammootty launched the book 'Daivakrupa... Daivakrupa Mathram', authored by Reverend Father Thomas Kurian Marottipuzha, at an event held in Eloor, Kochi. The release ceremony was officially inaugurated by former Goa Governor P.S. Sreedharan Pillai. K. Muraleedharan, Chairman of the Care and Share Foundation, received the first copy of the publication directly from the veteran actor. Speaking at the function, Mammootty emphasized that releasing the book of Fr. Thomas Kurian Marottipuzha—who serves as a guiding patron for his Care and Share International Foundation—was a deeply meaningful duty for him.