കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റെ (സപ്ലൈകോ) റീറ്റെയ്നര്‍ & സ്റ്റാന്‍ഡിങ് കൗണ്‍സിലായി അഡ്വ. ഷീന്‍ ജോസിനെ കേരള ഹൈക്കോടതിയില്‍ നിയമിച്ചു. കേരള ലോ അക്കാദമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം നിലവില്‍ കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ്‌. 

 

എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലെ മുന്‍ അംഗമായിരുന്ന അദ്ദേഹം, വിവിധ പ്രമുഖ ബാങ്കുകളുടെയും കോര്‍പ്പറേറ്റ്‌ ധനകാര്യ സ്ഥാപനങ്ങളുടെയും പാനല്‍ അഡ്വക്കേറ്റായും, മികച്ച രീതിയില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആര്‍ബിട്രേറ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .

ENGLISH SUMMARY:

Adv. Sheen Jose has been appointed as the Retainer and Standing Counsel for Kerala State Civil Supplies Corporation (Supplyco) at the Kerala High Court. A law graduate of Kerala Law Academy Law College, he has previously served on the Ernakulam District Consumer Disputes Redressal Commission and worked as a panel advocate for leading banks and corporate financial institutions. He also has experience as an arbitrator.