ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ പഞ്ചാരിയുടെ താളത്തില്‍ മേളകലയിലേക്ക് കൊട്ടിക്കയറി എട്ട് കുട്ടികള്‍. ചോറ്റാനിക്കര ആനന്ദിന്‍റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്. ഇലഞ്ഞിത്തറ മേളത്തിന്‍റെ കുറുങ്കുഴല്‍ പ്രമാണി കീഴൂട്ട് നന്ദന്‍ കുറുങ്കുഴലില്‍ അകമ്പടി സേവിച്ചു. രണ്ടാംകാലത്തില്‍ തുടങ്ങിയ പഞ്ചാരിമേളത്തില്‍ 51 കലാകാരന്മാർ മേളത്തില്‍ അണിനിരന്നു. മേളകലാരംഗത്തെ പ്രമുഖരായ ഒട്ടേറെ കലാകാരന്മാർ അരങ്ങേറ്റത്തിന് മാറ്റുകൂട്ടി. മേളം വീക്ഷിക്കാൻ നിരവധി ഭക്തരും ഉണ്ടായിരുന്നു.
ENGLISH SUMMARY:
Chottanikkara Devi Temple recently witnessed the grand debut of eight young artists who performed Panchari Melam under the expert guidance of Chottanikkara Anand. A total of 51 skilled musicians came together for this vibrant traditional music event, captivating numerous devotees and cultural enthusiasts.