pathanamthitta-farmers

പത്തനംതിട്ട കോന്നി അരുവാപ്പുലത്ത് ചുഴലിക്കാറ്റിൽ ആയിരത്തി തൊള്ളായിരം വാഴകൾ നശിച്ചു . നാല് കർഷകരുടെ വാഴത്തോട്ടങ്ങളാണ് നശിച്ചത്. റവന്യൂവകുപ്പിന്‍റെ വീഴ്ച കാരണം നഷ്ടപരിഹാരവും കിട്ടാത്ത അവസ്ഥയാണ്.  

ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് കനത്ത കാറ്റ് വീശിയത്. മിന്നൽ ചുഴലിയെന്ന് നാട്ടുകാർ പറയുന്നു. ശശി എന്ന കർഷകൻറെ 700 വാഴകൾ ആണ് ഒടിഞ്ഞത്. രാധാകൃഷ്ണൻറെ 500 ഏത്തവാഴകൾ നശിച്ചു. അയൂബ്, റെജീ എന്നിവരുട 700 വാഴ അടക്കം 1900 വാഴകൾ ഒടിഞ്ഞുവീണു. കൃഷിയാണ് കാലങ്ങളായി ഉപജീവനമാർഗം. ഒരുമാസം മുൻപ് കുലച്ച വാഴകളാണ്. രണ്ടുമാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാമായിരുന്നു. വായ്പയെടുത്തും സ്വർണം പണയം വച്ചുമാണ് കൃഷിയിറക്കിയത്. 

വസ്തുവിൽ റീസർവേ നടന്നിട്ടില്ല. ഇതുകാരണം കരമടയ്ക്കാൻ കഴിഞ്ഞിട്ടില്ല. കരമടച്ച രസീതില്ലാത്തതിനാൽ ഇൻഷുറൻസ് തുകയും കിട്ടില്ല. അവസ്ഥ കണ്ട് സർക്കാർ സഹായിക്കും എന്നാണ് പ്രതീക്ഷ. 

ENGLISH SUMMARY:

Pathanamthitta cyclone banana crop loss devastated 1,900 plantains belonging to four farmers in Aruvapulam, Konni. Due to pending resurvey issues and lack of tax receipts, these farmers are struggling to secure government compensation or insurance claims.