ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദയസംഗമം സംഘടിപ്പിച്ച് കൊച്ചി ലിസി ആശുപത്രി. വൊക്കേഷനല്‍ എക്സലന്‍സ് അവാര്‍ഡ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് മുന്‍ പ്രഫസര്‍ ഡോ. തോമസ് കോശിക്ക് സമ്മാനിച്ചു. കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് പുരസ്കാരം സമ്മാനിച്ചത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. മികച്ച ഡോക്ടര്‍മാരും ചികില്‍സാസംവിധാനങ്ങളും കാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്‌ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം അധ്യക്ഷത വഹിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയവരും ഹൃദയ ശസ്ത്രക്രിയയ്കക്ക് വിധേയരായവരും സംഗമത്തില്‍ ഒത്തുചേര്‍ന്നു. ഹാര്‍ട് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.