kochi

TOPICS COVERED

കൊച്ചി മുണ്ടംവേലിയിൽ കളഞ്ഞുകിട്ടിയ അര പവൻ മോതിരം ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി. കൊച്ചി കോർപറേഷൻ ശുചീകരണ തൊഴിലാളി കല്പനയാണ് മോതിരം തിരികെ ഏൽപ്പിച്ചു മാതൃകയായത്. 

രാവിലെ മുണ്ടംവേലിയിൽ ശുചീകരണ ജോലിയിൽ ഏർപ്പെടുന്നതിനിടെയാണ് ചവറുകൾക്കിടയിൽ നിന്ന് കല്പനക്ക്‌ മോതിരം ലഭിച്ചത്. സ്വർണമാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടനടി കല്പന കോർപ്പറേഷൻ അധികൃതരെ മോതിരം ഏൽപ്പിച്ചു. മോതിരം കളഞ്ഞു പോയത് ശ്രദ്ധയിൽപെട്ടതോടെ ഉടമ ജിൽജി പലരെയും ഈ വിവരം അറിയിച്ചിരുന്നു. അരപവൻ തൂക്കമുള്ള മോതിരം തിരികെ കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് ജിൽജിയെ തേടി കല്പന എത്തിയത്. 

കൗൺസിലർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് മോതിരം കല്പന ജിൽജിക്ക് കൈമാറിയത്. സഹപ്രവർത്തകരും കോർപ്പറേഷൻ ജീവനക്കാരും കല്പനയെ അഭിനന്ദിച്ചു.

ENGLISH SUMMARY:

A sanitation worker in Kochi has demonstrated remarkable honesty by returning a found half-sovereign gold ring to its rightful owner. This act of integrity by Kalpana, a Kochi Municipal Corporation sanitation worker, serves as an inspiring example for the community.