കൊച്ചി മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പുതിയ വെബ്സൈറ്റ്. കുസാറ്റിലെ നാല് എൻജിനിയറിങ്  വിദ്യാർഥികളാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി വെബ്സൈറ്റ് തയാറാക്കിയത്. കുസാറ്റ് വൈസ് ചാൻസലറും കെഎംആര്‍എല്‍ എംഡിയും ചേർന്ന് വെബ്സൈറ്റ് പ്രകാശനം ചെയ്തു. 

കൊച്ചി മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ തുടങ്ങി യാത്ര വിവരങ്ങൾ എല്ലാം ഏകോപിപ്പിച്ചാണ് പുതിയ വെബ്സൈറ്റ്. ടിക്കറ്റ് ബുക്കിങ്, ട്രെയിനിന്‍റെ തൽസമയ വിവരങ്ങൾ എന്നിവയെല്ലാം വെബ്സൈറ്റിൽ നിന്ന് അറിയാനാകും. കൊച്ചി മെട്രോയുടെ ആവശ്യപ്രകാരമാണ് വിദ്യാർഥികൾ വെബ്സൈറ്റ് പരിഷ്കരിച്ചത്. ജയസൂര്യ ജയകുമാർ, അലൻ ഫിലിപ്പ്, ഹാഫിസ് ഹുസൈൻ, സി.മുഹമ്മദ് ദിൽഷാൻ എന്നിവരാണ് വെബ്സൈറ്റ് തയാറാക്കിയത്. 

കുസാറ്റ് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ദലീഷ എം. വിശ്വനാഥിന്‍റെ മേൽനോട്ടത്തിലാണ്  വെബ്‌സൈറ്റ് തയാറാക്കിയത്.

ENGLISH SUMMARY:

Kochi Metro has launched a new website designed to offer greater convenience to passengers, developed by four engineering students from CUSAT. This comprehensive platform integrates travel information for the Kochi Metro Rail, Water Metro, and feeder bus services, enhancing the overall commuter experience.