ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് നൂറോളം ചിത്രകാരന്മാർ ഒരുമിച്ചെത്തി. വൈറ്റില വാട്ടർ മെട്രോ ടെർമിനലിൽ സംഘടിപ്പിച്ച പരിപാടിയിൽ ലൈവായി ചിത്രങ്ങൾ വരച്ച് ലഹരിക്കെതിരായ സന്ദേശം പകർന്നു. ലഹരിമുക്ത കേരളത്തിനായി നൂറിലേറെ ചിത്രകാരന്മാർ അണിനിരന്നു.
ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് റോട്ടറി ക്ലബ് ഓഫ് കളമശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ചിത്രകാരന്മാർ ഒരുമിച്ചെത്തി വരച്ചത് പ്രതീക്ഷയുടെ നൂറോളം ചിത്രങ്ങളാണ്. കാൻവാസിൽ നിറങ്ങൾ പടരുമ്പോൾ ഓരോ വരയിലും ഒരോ സന്ദേശമുണ്ട്. ഓരോ ചിത്രത്തിലും ലഹരിക്കെതിരായ പ്രതിഷേധമായിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ലഹരിയുടെ അന്തകാരത്തിൽ നിന്ന് പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു പരിപാടിയിലെ ഓരോ ചിത്രവും.