മൂവാറ്റുപുഴ നഗരസഭയിൽ സെക്രട്ടറിയും ചെയർപേഴ്സണും തമ്മിൽ പരസ്യ പോര് . യാത്രയയപ്പ് യോഗത്തിനെത്തിയ നഗരസഭ സെക്രട്ടറി എച്ച് സിമിയെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ ആക്ഷേപിച്ചതായി പരാതി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ നഗരസഭയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി നഗര സഭ സെക്രട്ടറി എച്ച് സിമിയുടെ യാത്ര അയപ്പുമായി ബന്ധപ്പെട്ട് യോഗം വിളിക്കുകയും അവിടെ വച്ച് സെക്രട്ടറി അധിക്ഷേപിച്ചതായാണ് പരാതി
കൗൺസിലിന്റെ തീരുമാനങ്ങൾ മാനിക്കാതെ പ്രവർത്തിച്ചതിന്റെ ഫലമായി സംഭവിച്ച തെറ്റുകൾ പരസ്യമായതിലുള്ള അസ്വസ്ഥതയാണ് സെക്രട്ടറി എച്ച് സിമിക്ക് എന്നാണ് നഗരസഭ സെക്രട്ടറി ജോയ്സിന്റെ മറുപടി. ആശുപത്രിയിൽ പ്രവേശിച്ചത് സെക്രട്ടറിയുടെ നാടകമാണെന്നും അവർ പ്രതികരിച്ചു