മൂവാറ്റുപുഴ നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കേന്ദ്ര ഫണ്ട് വീതം വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഫണ്ട് വീതം വക്കുന്നത് ചർച്ച ചെയ്യാനായി അടിയന്തര നഗരസഭാ കൗൺസിൽ യോഗം വിളിച്ചിരുന്നു.
യോഗത്തിനിടെ കൂടുതൽ ഫണ്ട് യുഡിഎഫ് വാർഡ് അംഗങ്ങൾക്ക് നൽകി എന്ന് ആരോപിച്ചായിരുന്നു എല്‍ഡിഎഫ് പ്രതിഷേധിച്ചത്. പ്രതിഷേധം ആദ്യം തർക്കത്തിലേക്കും തുടര്‍ന്ന് കയ്യാങ്കളിയിലേക്കും നീണ്ടു. നഗരസഭ അധ്യക്ഷ ജോയ്സ് മേരി ആന്റണിയുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ജോയ്സ് ഉള്‍പ്പെടെ ആരേയും പുറത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. താനൊരു സ്ത്രീയാണെന്നും കേസ് കൊടുക്കുമെന്നും ജോയ്സ് പറഞ്ഞിട്ടും എല്‍ഡിഎഫ് അംഗങ്ങള്‍ കേള്‍ക്കാന്‍ തയാറായില്ല. പൊലീസ് എത്തി ബലമായി പ്രതിപക്ഷ അംഗങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. ഇതിനുശേഷം ഇരുവിഭാഗങ്ങളിലെയും അംഗങ്ങൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.