മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യത്തിന് നാല് പതിറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട്. മൂവാറ്റുപുഴ സബ്കലക്ടറായി പ്രവര്‍ത്തിക്കുന്ന കാലത്ത് തന്നെ ഈ ആവശ്യം സജീവമായി ഉണ്ടായിരുന്നുവെന്ന് മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മനോരമന്യൂസിനോട് പറഞ്ഞു. ഭൂമിശാസ്ത്രം, വികസനം, ജനസംഖ്യം എന്നീ മാനദണ്ഡങ്ങളെല്ലാം വെച്ച് നോക്കിയാലും പ്രത്യേക ജില്ലക്കായുള്ള ആവശ്യം ന്യായമാണെന്നും ജി.ജി തോംസണ്‍ പറഞ്ഞു.
ആവശ്യത്തിന്‍റെ കാലപ്പഴക്കം കൊണ്ട് മാത്രമല്ല, ഭരണക്ഷമത, ഭൂമിശാസ്ത്രം, ജനസംഖ്യ എന്നീ അളവുകോലുകള്‍ നോക്കിയാലും മൂവാറ്റുപുഴ ജില്ലയാകേണ്ടത് അനിവാര്യമാണെന്ന് ജി.ജി തോംസ്ണ്‍. അതേസമയം, പുതിയൊരു ജില്ല സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. ജില്ലാ രൂപീകരണത്തിലേക്ക് പോകും മുമ്പ് രാഷ്ട്രീയ, സാമൂഹിക സമവായം ഉണ്ടാക്കണമെന്നും ജി.ജി തോംസണ്‍ പറഞ്ഞു.