• മൂവാറ്റുപുഴ നിർമ്മല കോളജ് ഹോസ്റ്റൽ ജങ്ഷന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് പട്ടിമറ്റം സ്വദേശിയായ ഒൻപതുവയസ്സുകാരി റെയ മരിച്ചു.

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒന്‍പതുകാരിക്ക് ദാരുണാന്ത്യം. പട്ടിമറ്റം സ്വദേശിയായ ഒന്‍പതു വയസുകാരി റെയ ആണ് മരിച്ചത്. മുത്തശിയോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കാർ മറ്റൊരു ബൈക്കിലിടിച്ച് സ്കൂട്ടര്‍ യാത്രകാരനും പരുക്കേറ്റു. ഉച്ചയോടെതൊടുപുഴ മൂവാറ്റുപുഴ റോഡിൽ നിർമ്മല കോളജ് ഹോസ്റ്റൽ ജംഗ്ഷൻ സമീപമായിരുന്നു അപകടം. 

നൃത്തപഠനം കഴിഞ്ഞ് മുത്തശിയോടൊപ്പം മടങ്ങുകയായിരുന്നു പെൺകുട്ടി. റോഡ് മുറിച്ചു കടക്കുന്നതിനിടെ വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നിയന്ത്രണം വിട്ട കാർ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടർ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ മുത്തശ്ശിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം എന്നുള്ളതാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് മൂവാറ്റുപുഴ കോളജ് ജംഗ്ഷന്‍. നേര്‍റോഡായതിനാല്‍ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്ന സ്ഥലമാണ്. അങ്ങനെയാണ് അപകടം ഉണ്ടായത് എന്നുള്ളതാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനത്തിന്റെ ഡ്രൈവർ തൊടുപുഴ സ്വദേശിയാണ്. ഇയാളുടെ മറ്റു കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ENGLISH SUMMARY:

A tragic road accident in Muvattupuzha claimed the life of a nine-year-old girl named Reya, hailing from Pattimattom. The horrific incident occurred near the Nirmala College Hostel Junction on the Thodupuzha-Muvattupuzha road while the child was crossing the road with her grandmother after dance class. A fast-approaching car lost control and rammed into the duo before crashing into a scooter, leaving both the grandmother and the scooter rider severely injured. Although the young girl was rushed to the hospital immediately, her life could not be saved.