chilhelp

TOPICS COVERED

ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുകയാണ് മാതാപിതാക്കൾ. സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച മിയ മരിയയുടെ ചികിത്സക്കായി 16 കോടി രൂപയാണ് വേണ്ടത്. പഞ്ചായത്തു ജനപ്രതിനിധികൾ  ചേർന്ന് ചികില്‍സാസഹായ നിധി രൂപീകരിച്ച് പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. 

മുവാറ്റുപുഴ ആയവന സ്വദേശിയായ ജിനുവിൻ്റെയും  ഇരിങ്ങാലക്കുട ആളൂർ സ്വദേശിയായ നിമ്മിയുടെയും മകളായ ആറുമാസം പ്രായമുള്ള മിയ മരിയക്ക് ഒരു മാസം മുൻപാണ്  പേശികളെ ബാധിക്കുന്ന ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ് വൺ സ്ഥിരികരിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള മിയയുടെ ജീവൻ നിലനിർത്താനുള്ള മരുന്നിന് 16 കോടി രൂപ വേണ്ടി വരും. സാധാരണക്കാർക്ക് അപ്രാപ്യമായ തുക കണ്ടെത്താൻ സഹായം തേടുകയാണ് കുടുംബം.

മിയയുടെ മാതാവ് നിമ്മി,ആളൂർ പഞ്ചായത്ത് പ്രിസിഡൻ്റ് റോസ്‌ലി ഫ്രാൻസീസ്, വാർഡ് മെമ്പർ പി. കെ ജോസ് എന്നിവരുടെ പേരിലാണ് സഹായത്തിനായുള്ള അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. കുരുന്നിൻ്റെ ജീവൻ രക്ഷിക്കാൻ സുമനസുകളായവരെല്ലാം ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Account number : 19840100080595IFSC FDRL0001984

Account Holders : Nimmy joshy,Rosily Francis, jose pk

Bank Name :Federal Bank ,Kombodinjamakal

Swift code : FDRLINBBIBD

 

 

A six-month-old baby named Mia Maria is battling Spinal Muscular Atrophy Type 1, a rare genetic disorder requiring ₹16 crore for treatment. Her parents are appealing for public assistance to fund this life-saving medical intervention.: