maya

TOPICS COVERED

കോടനാട് അഭയാരണ്യത്തിലെ കുട്ടിക്കുറുമ്പിക്ക് ഒടുവില്‍ പേര് ആയി. ക്യൂട്ട്നെസ് വാരിവിതറുന്ന കുട്ടിയാനയ്ക്ക് കേന്ദ്രമന്ത്രിയാണ് അവളുടെ ജീവിതത്തിനൊത്ത പേര് നല്‍കിയത്. പ്രിയപ്പെട്ടവരില്‍ നിന്ന് ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയാന വനംവകുപ്പിന്‍റെ പ്രത്യേക പരിചരണത്തിലാണ് കഴിയുന്നത്.  

അഭയാരണ്യത്തില്‍ എല്ലാവരെയും കുറുമ്പുകാട്ടി മയക്കുന്ന ഇളമുറക്കാരിക്ക് കേന്ദ്രവനം പരിസ്ഥിതി സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പേരിട്ടു. മായ! ഒറ്റപ്പെടലില്‍ നിന്നും നിസഹായതയില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേയ്ക്ക് വന്നവള്‍. ഒരു ദിവസം മാത്രം പ്രായമുള്ളപ്പോള്‍ വനം വകുപ്പിന് ലഭിച്ചതാണ് ഈ കുട്ടിയാനയെ. 2025 ഏപ്രില്‍ 18ന് അഭയാരണ്യത്തിന് സമീപം കാട്ടാനക്കൂട്ടത്തില്‍ നിന്ന് വേര്‍പെട്ട നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ഒന്നാം പിറന്നാള്‍ ആഘോഷിച്ചു. 

അമ്മയുടെ മുലപ്പാല്‍ കുടിക്കാന്‍ അവസരം ലഭിക്കാത്ത കുട്ടിയ്ക്ക് പാല്‍പ്പൊടിയാണ് ആദ്യം നല്‍കിയിരുന്നത്. നവധാന്യപ്പൊടി, ഹെല്‍ത്ത് സപ്ലിമെന്‍റ് എന്നിവ നല്‍കി വളര്‍ത്തി. ഏത്തപ്പഴം ജ്യൂസാണ് ഇപ്പോള്‍ മുഖ്യഭക്ഷണം. മായയെ അതീവ ശ്രദ്ധയോടെ പരിചരിക്കുന്ന വനംവകുപ്പ് ഡോക്ടര്‍മാരെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. അഭയാരണ്യം ചുറ്റിനടന്ന് കണ്ട മന്ത്രി മറ്റ് ആനകളെയും സന്ദര്‍ശിച്ചു. 

ENGLISH SUMMARY:

Baby elephant Maya has finally received a name at the Kodanad Sanctuary, bestowed by a Union Minister. Orphaned and separated from its herd, this young elephant is now under the dedicated care of the forest department.