ഗർഭസ്ഥ ശിശുവിനെ നിലനിർത്തിക്കൊണ്ട് സങ്കീർണ ശസ്ത്രക്രിയ. കൊച്ചി കാക്കനാട് സൺറൈസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് ഗൈനക്കോളജി ചീഫ് സർജൻ ഡോ. ഹഫീസ് റഹ്മാൻ പറഞ്ഞു. ദുബായിൽ നിന്നെത്തിയ മുപ്പതുകാരിയായ മലയാളി യുവതി രേഷ്‌മ പെൺകുഞ്ഞിന് ജന്മം നൽകി.
നേരത്തേ രണ്ടു തവണ ഗർഭം അലസിപ്പോവുകയും ഒരു തവണ കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. മുൻപ് സിസേറിയൻ ചെയ്ത ഭാഗത്തെ തഴമ്പിൽ ഗർഭസ്ഥ ശിശു വളരുന്ന സ്കാർ പ്രഗ്‌നൻസിയെന്ന അവസ്ഥയാണ് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്.