എറണാകുളം ജില്ല ഭരണകൂടത്തിന്‍റെ നേത്യത്വത്തില്‍ വളര്‍ത്തുനായകള്‍ക്ക് മൈക്രോ ചിപ്പ് നിര്‍ബന്ധമാക്കാന്‍ പദ്ധതി. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് വര്‍ധിച്ചതോടെയാണ് ചിപ്പ് ആശയത്തിലേക്ക് കൊച്ചി ജില്ല ഭരണകൂടമെത്തിയത്. പദ്ധതിയുടെ ചിലവ് ഉള്‍പ്പടെ പ്രാഥമിക റിപ്പോര്‍ട്ട് മ്യഗസംരക്ഷണ വകുപ്പ് ജില്ല ഭരണകൂടത്തിന് കൈമാറി.
ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ വിശദമായ റിപ്പാേര്‍ട്ട് തയ്യാറാക്കാന്‍ മ്യഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പദ്ധതി വിജയകരമെങ്കില്‍ ജില്ലയാകെ വ്യാപിപിക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.മൈക്രോ ചിപ്പ് നിലവില്‍ വന്നാല്‍ ഉടമയെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ജില്ല ഭരണകൂടത്തിന് കഴിയും.പലരും കൗതുകത്തിന് വാങ്ങിയ ശേഷം പരിചരണം തന്നെ ബാധ്യതയായി വരുമ്പോഴാണ് തെരുവില്‍ നായകളെ ഉപേക്ഷിക്കുന്നത്.കുട്ടികളെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടും ഫ്ളാറ്റുകളിലേക്കും വാടകവീടുകളിലേക്കും മാറുമ്പോള്‍ ഇവയെ കൊണ്ടു പോകാന്‍ കഴിയാത്തതും പലരും നായകളെ ഉപേക്ഷിക്കാന്‍ കാരണമാണ്. ഇങ്ങനെ തെരുവിലേക്ക് നായകള്‍ എത്തുമ്പോള്‍ പെറ്റുപെരുകാനുള്ള സാധ്യതയും കൂടുതലാണ്.പെട്ടെന്ന് തെരുവിലേക്ക് എത്തുമ്പോള്‍ വിശപ്പും ഭയവും കാരണം ഇവ കൂടുതല്‍ അക്രമകാരികളുമാവും.ക്യത്യമായ കുത്തിവെപ്പ് ലഭിക്കാതെ വരുമ്പോള്‍ ഇത്തരം നായകള്‍ക്ക് പേവിഷ ബാധയുമുണ്ടാവും, ഇത്തരം സാഹചര്യത്തിലാണ് ചിപ്പ് ആശയത്തിലേത്ത് ജില്ല ഭരണകൂടം എത്തിയത് .
മൈക്രോ ചിപ്പിന്‍റെ പ്രവര്‍ത്തനം
നായകളുടെ റജിസ്ട്രേഷനൊപ്പം കഴുത്തിലോ ചെവിയിലോ ചര്‍മ്മത്തിനടിയിലോ ചെറിയ വലുപ്പത്തിലാവും ചിപ്പ് കുത്തിവെയ്ക്കുക. റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പിന് ബാറ്ററിയോ ചാര്‍ജോ ആവശ‌്യമില്ല.സ്കാനറിന്‍റെ സഹായത്തോടെ പരിശോധിച്ചാല്‍ ചിപ്പിലെ 15 അക്ക ഐ ഡി നമ്പറില്‍ ഉടമയുടെ വിവരങ്ങള്‍ ലഭിക്കും.ചിപ്പ് ഘടിപ്പിക്കുമ്പോള്‍ കുത്തിവെയ്പ്പിന്‍റെ വേദനയാണ് നായകള്‍ക്ക് അനുഭവപ്പെടുക,ചിപ്പ് നശിക്കുകയുമില്ല.