സംസ്ഥാനത്ത് രാവിലെ മുതല്‍ ശക്തമായ മഴ. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു . എറണാകുളം മുതൽ കാസർകോടു വരെയാണ് ഓറഞ്ച് അലർട്ട് തിരുവനന്തപുരം മുതൽ ഇടുക്കി വരെ ആറു ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മൂന്നു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. 
  • നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
  • ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
  • ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
ENGLISH SUMMARY:

Widespread and heavy rainfall has lashed several parts of Kerala since early morning following the official arrival of the southwest monsoon in the state. The India Meteorological Department has placed eight districts stretching from Ernakulam to Kasaragod under an orange alert, forecasting very heavy downpours. Concurrently, a yellow alert has been configured for six southern districts, including Thiruvananthapuram and Idukki, ensuring state-wide tracking of the weather pattern. Authorities have explicitly warned residents about moderate to severe thunderstorms accompanied by gusty winds hitting speeds up to 50 kmph. With active monsoon conditions predicted to persist for at least another three days, disaster management teams have structurally advised fisherfolk against venturing into the rough Arabian Sea.