Darbar Hall Art Gallery

എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ കലാസമുച്ചയം ആക്രി ഗോഡൗണ്‍ ആണോ എന്ന് സംശയം തോന്നാം. ചരിത്ര പ്രാധാന്യമുള്ള കെട്ടിടം ചോരുന്നു. ചുമരുകള്‍ക്ക് കേടുപാടുകളുണ്ട്. ഒരു കോടി ചെലവഴിച്ച് നിര്‍മിച്ച സഞ്ചരിക്കുന്ന ചിത്രശാല തുരുമ്പെടുക്കുകയാണെന്ന് കലാകാരന്മാര്‍ പരാതി പറയുകയാണ്. അക്കാദമി ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ഈ കലാസമുച്ചയത്തെ കാന്‍സര്‍ പോലെ കാര്‍ന്നുതിന്നുകയാണെന്ന് ആരോപണമുണ്ട്.

ഈ ചുമരുകളില്‍ മോഡേണ്‍ പെയ്റ്റിങ് അല്ല. ദര്‍ബാര്‍ ഹാളിലെ ദുരവസ്ഥയുടെ തെളിവുകളാണ്. ആക്രിക്കൂമ്പാരമായി. മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍. ബഹുനിലക്കെട്ടിടം ചോര്‍ന്നൊലിക്കുന്നു. മനോഹരമായ വാസ്തുശില്‍പം നാശത്തിലേയ്ക്ക് നീങ്ങുകയാണ്. സഞ്ചരിക്കുന്ന ചിത്രശാല അക്കാദമിയുടെ മുറ്റത്ത് തുരുമ്പെടുക്കുന്നതായി പരാതി ഉയരുന്നു.

176ലധികം വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകം കൂടിയാണ് ദര്‍ബാര്‍ ഹാള്‍ കലാ സമുച്ചയം. ഡച്ചുകാരാണ് നിര്‍മിച്ചത്. ടി.കെ രാമകൃഷ്ണന്‍ സാംസ്ക്കാരിക മന്ത്രിയായിരിക്കെയാണ് പുരാവസ്തു വകുപ്പില്‍ നിന്ന് ലളിതകലാ അക്കാദമിക്ക് കൈമാറിയത്.