rosayo-2

TOPICS COVERED

പെരുമ്പാവൂർ ആത്മീയതയുടെ 50 വർഷം പിന്നിട്ട ആയത്തുപടി നിത്യസഹായമാതാ പള്ളിയുടെ ചരിത്രം ഹ്രസ്വചിത്രമാക്കി നാട്ടുകാർ. വിശ്വാസി കളായ 2 അമ്മമാരുടെ സൗഹൃദത്തിലൂടെയാണ് ‘റൊസായോ’ എന്ന പേരിൽ 50 വർഷത്തെ ചരിത്രം 10 മിനിറ്റ് ദൈർഘ്യ ത്തിൽ പ്രേക്ഷകരിലെത്തിയത്. 

കംപ്യൂട്ടർ ഗ്രാഫിക്സ് ടെക്നോളജിയിലൂടെ അന്നത്തെ കാലഘട്ടം പുനഃസൃഷ്ടി ച്ചു. മാതൃ ദേവാലയമായ വല്ലം ഫൊറോന പള്ളിയും ആയത്തു പടി പള്ളിയുമാണ് ചിത്രത്തിൽ പ്രധാനമായുള്ളത്. ആ കെട്ടിടങ്ങൾ ഇന്നില്ല. വല്ലം ഫൊറോന പള്ളിയുടെ 30 വർഷം മുൻപുള്ള ചിത്രം ഉപയോഗിച്ചു കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പള്ളിയുടെ പൂർണരൂപം ഉണ്ടാക്കിയെടുത്തു. 50 വർഷങ്ങൾക്കു മുൻപുള്ള ആയത്തുപടി പള്ളിയുടെ ചിത്രങ്ങൾ ലഭ്യമല്ലായിരുന്നു. ഓലമേഞ്ഞും മുളങ്കോൽ കൊണ്ടും ഉണ്ടാക്കിയതാണെന്ന അറിവനുസരിച്ചു കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ പള്ളി സഷ്ടിച്ചു.

15 ഓളം ആയത്തുപടിക്കാരാണ് അഭിനേതാക്കൾ. ആയത്തു പടി നിത്യ സഹായമാതാ പള്ളിയുടെ ഇടവക വാർഷിക ദിനത്തിൽ ചിത്രം പ്രദർശിപ്പിച്ചു. ആയത്തുപടി സ്വദേശി പി. വി.അനിൽ രചനയും സംവിധാനവും നിർവഹിച്ചു. കാലടി സ്വദേശി പി.എസ്.ആഷ്‌ലിൻ ആണ് കംപ്യൂട്ടർ ഗ്രാഫിക് നിർവഹിച്ചത്.

ENGLISH SUMMARY:

The 50-year history of Ayathupady Nithyasahaya Matha Church in Perumbavoor has been brought to life through a short film titled ‘Rosayo.’ Created by local residents, the 10-minute film uses advanced computer graphics technology to recreate the old churches and narrates the spiritual journey through a touching story of friendship between two women believers. The film was screened during the parish anniversary celebrations and has drawn attention for its emotional storytelling and visual recreation of history.