TAGS

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച പ്രശാന്ത് നായരുടെ മലയാളി മെമ്മോറിയൽ കൊച്ചിയിൽ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, നിസാൻ മോട്ടേഴ്സ്  സാങ്കേതിക വിദ്യ മേധാവിയായിരുന്ന ടോണി തോമസിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

പുസ്തക പ്രകാശനത്തിന് ഭാഗമായി  ഭൂതകാലത്തിൽ നിന്നുള്ള മോചനം എന്ന വിഷയത്തിൽ തുറന്ന ചർച്ചയാണ് നടന്നത്.   കേരളത്തിന്റെ അടുത്ത ദശാബ്ദത്തെക്കുറിച്ച് വിശദമാക്കുന്ന  സംവാദവും നടന്നു.... സർക്കാർ സംവിധാനത്തിന്റെ പോരായ്മകളെയും,  വീഴ്ചകളെയും ഐഎഎസ് ഉദ്യോഗസ്ഥരായ പ്രശാന്ത് നായരും, ബി അശോകവും നിശിദമായി വിമർശിച്ചു.

 കമ്പ്യൂട്ടർവൽക്കരണത്തിന്റെ ഫലം സർക്കാർ മറന്നുപോയെന്നും എംപ്ലോയ്മെന്റ് സ്കീമായി സംവിധാനം മാറിയെന്ന് നിസാൻ മോട്ടേഴ്സ് സാങ്കേതിക വിദ്യ മേധാവിയായിരുന്ന ടോണി തോമസ് പറഞ്ഞു ആർജെ മഞ്ജു ചർച്ചയിൽ മോഡറേറ്ററായിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News covers the release of Prashanth Nair's book 'Malayali Memorial' published by Manorama Books. The event featured discussions on liberation from the past and the next decade of Kerala, with sharp criticism of government system shortcomings by IAS officers Prashanth Nair and B. Ashok.