കൂറ്റൻ പാപ്പാഞ്ഞിമാർ എരിഞ്ഞടങ്ങിയതിനു പിന്നാലെ, പുതുവർഷത്തിലേക്ക് കണ്ണുതുറന്ന ഫോർട്ട് കൊച്ചിയെ പുളകം കൊള്ളിച്ച് കൊച്ചിൻ കാർണിവൽ റാലി. ഇന്നലെ വൈകിട്ട് 4ന് തുടങ്ങിയ റാലിയോടെ കൊച്ചിൻ കാർണിവലിനു സമാപനമായി.
കൊച്ചിൻ കാർണിവലിന്റെ ഏറ്റവും കളർഫുൾ ആയ നിമിഷങ്ങൾ. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അണിനിരന്ന് നിശ്ചല ദൃശ്യങ്ങളും കേരളീയ കലാരൂപങ്ങളും...വിദേശ സഞ്ചാരികളടക്കം ആയിരങ്ങൾ ഒത്തുകൂടി. വെളി മൈതാനത്തു നിന്ന് തുടങ്ങിയ റാലിയ്ക്ക് പരേഡ് ഗ്രൗണ്ടിൽ സമാപനം. പൊതുസമ്മേളനത്തിന് പിന്നാലെ ഡിജെ സംഗീത പരിപാടി.