ക്രിസ്മസ് രാവിനെ സംഗീതസാന്ദ്രമാക്കി ജെറി അമൽ ദേവും സംഘവും. കൊച്ചി ചമ്പക്കര സെന്‍റ് ജെയിംസ് പള്ളിയിലായിരുന്നു പാതിരാ കുർബാനയ്ക്ക് മുന്നോടിയായി വിശ്വാസികൾക്കായി സംഗീതവിരുന്നൊരുക്കിയത്.
എന്നും മനസിലുള്ള ഗാനങ്ങൾ. പക്ഷേ, ഈ ക്രിസ്മസ് രാവിലതിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു. വേദിയിലവർ ഹൃദയം കൊണ്ട് പാടുമ്പോൾ, താഴെ എല്ലാം നിയന്ത്രിച്ച് 86 കാരൻ ജെറി അമൽദേവ്. ചമ്പക്കര സെൻ്റ് ജെയിംസ് പള്ളിമുറ്റത്ത് തടിച്ചുകൂടിയവർ പാട്ടുകൾ ഓരോന്നും ആസ്വദിച്ചുകേട്ടു. എല്ലാം ഭംഗിയായെന്ന് നായകൻ്റെ പ്രതികരണം. പ്രൊഫഷണൽ സംഗീതരംഗത്ത് 60 വർഷം പൂർത്തിയാക്കിയ ജെറി അമൽദേവിനെ ആദരിച്ചുകൊണ്ടാണ് സംഗീതവിരുന്ന് അവസാനിച്ചത്