ഡിജിറ്റൽ യുഗത്തിൽ കസറ്റുകൾ ഓർമകളായി മാറുമ്പോൾ, സംഗീതത്തിന്റെ അപൂർവ നിമിഷങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് കൊച്ചി പൂണിത്തുറ സ്വദേശി കൃഷ്ണമൂർത്തി. സംഗീതജ്ഞൻ എം.ഡി.രാമനാഥന്റെ മുന്നൂറോളം കച്ചേരികളുടെ കസറ്റുകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. 

ഡിജിറ്റൽ യുഗത്തിൽ കാസറ്റുകൾ ഓർമകളായി മാറുമ്പോൾ, അവയെ നിധിപോലെയാണ് കൃഷ്ണമൂർത്തി കാത്തുസൂക്ഷിക്കുന്നത്. ചിത്രകലാ അധ്യാപകനായ അദ്ദേഹത്തിന്റെ സംഗീതശേഖരത്തിൽ ഇടംപിടിച്ചിരിക്കുന്നത് സംഗീതജ്ഞനായ എം.ഡി. രാമനാഥന്റെ കച്ചേരികളാണ്. എല്ലാത്തിനും പിന്നിൽ കുട്ടിക്കാലത്ത് കേട്ട ശബ്ദത്തോടുള്ള അടങ്ങാത്ത ആരാധന. 

എംഡിആറിന്റെ മുന്നൂറോളം കച്ചേരികളുടെ ആയിരത്തോളം കാസറ്റുകളാണ് ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് കൃഷ്ണമൂർത്തി ശേഖരിച്ചത്. ഈ സംഗീതസമ്പത്തിൽ ഇന്ന് എളുപ്പത്തിൽ ലഭ്യമല്ലാത്ത അപൂർവ കാസറ്റുകളുമുണ്ട്. 

കാസറ്റ് കളക്ഷനിൽ മാത്രം ഒതുങ്ങുന്നില്ല, കഴിഞ്ഞ 22 വർഷമായി തന്റെ പ്രിയസംഗീതജ്ഞന് വേണ്ടി സ്വന്തമായി എംഡിആർ അനുസ്മരണവും കൃഷ്ണമൂർത്തി നടത്തുന്നുണ്ട്. എംഡിആറിന്റെ കച്ചേരികളുടെ അത്രയും ശേഖരം ഇല്ലെങ്കിലും മറ്റ് ഒട്ടനവധി സംഗീത ഇതിഹാസങ്ങളുടെ കച്ചേരികളുടെ കാസറ്റുകളും കൃഷ്ണമൂർത്തിയുടെ ശേഖരത്തിലുണ്ട്. 2000ത്തിലേറെ കച്ചേരികൾ ഇതിനകം സോഷ്യൽമീഡിയകളിൽ കൃഷ്ണമൂർത്തി അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.